Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youth Arrested

മൊബൈല്‍ഫോണിന്‍റെ പണം നൽകാതെ കബളിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റില്‍

കൊ​​​ച്ചി: മൊ​​​ബൈ​​​ല്‍ഫോ​​​ണ്‍ വാ​​​ങ്ങി​​​യ​​​ശേ​​​ഷം ഫോ​​​ണ്‍ പേ​​​യു​​​ടെ വ്യാജ ആ​​​പ് വ​​​ഴി പ​​​ണം ന​​​ല്‍കി​​​യ​​​താ​​​യി കാ​​​ണി​​​ച്ച് ക​ബ​ളി​പ്പി​ക്കാ​ന്‍ ശ്ര​​​മി​​​ച്ച യു​​​വാ​​​വ് അ​​​റ​​​സ്റ്റി​​​ല്‍.

ഇ​​​ടു​​​ക്കി പൂ​​​പ്പാ​​​റ​​​ സ്വദേശി അ​​​ഭി​​​ന​​​ന്ദി (18) നെ​​​യാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍ട്ര​​​ല്‍ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11ന് ​​​എ​​​റ​​​ണാ​​​കു​​​ളം മേ​​​ന​​​ക ജി​​​സി​​​ഡി​​​എ കോം​​​പ്ല​​​ക്‌​​​സി​​​ലു​​​ള്ള മൊ​​​ബൈ​​​ല്‍ സ്റ്റാ​​​ര്‍ എ​​​ന്ന ക​​​ട​​​യി​​​ല്‍നിന്ന്‌ ഫോ​​​ണ്‍ വാ​​​ങ്ങി​​​യ​​​ശേ​​​ഷം ഫോ​​​ണ്‍ പേ​​​യു​​​ടെ വ്യാജ ആ​​​പ് വ​​​ഴി പ​​​ണം ന​​​ല്‍കി​​​യ​​​താ​​​യി കാ​​​ണി​​​ച്ച് ​വ​ഞ്ചി​ക്കാ​ന്‍ ശ്ര​മി​ക്ക​വേ​യാ​ണ് പി​ടി​യി​ലാ​യ​ത്.

District News

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

കു​ണ്ട​റ : 1.59 ഗ്രാം ​എം​ഡി​എം​എ യു​മാ​യി യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ. കൊ​ല്ലം, ത​ഴു​ത്ത​ല, പു​തു​ച്ചി​റ തൊ​ടി​യി​ൽ വീ​ട്ടി​ൽ അ​നു​രാ​ജ് (28)ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് കി​ട്ടി​യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.എംഡിഎം​എ​യു​മാ​യി നി​ന്ന പ്ര​തി പോ​ലീ​സി​നെ ക​ണ്ടു ഓ​ടാ​ൻ ശ്ര​മി​ക്ക​വേ ഓ​ടി​ച്ചി​ട്ടാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.പെ​ർ​ഫ്യൂം ക​ച്ച​വ​ട​ക്കാ​ര​നാ​യ പ്ര​തി ഇ​തി​ന്‍റെ മ​റ​വി​ലാ​ണ് ല​ഹ​രി മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ക​യും ക​ച്ച​വ​ടം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്ന​ത്.

District News

ല​ഹ​രി ഗു​ളി​ക​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

പൂച്ചാ​ക്ക​ൽ: ല​ഹ​രി ഗു​ളി​ക​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. അ​രൂ​ക്കു​റ്റി മ​ത്താ​നം വ​ള​വി​ന് കി​ഴ​ക്കു​വ​ശം പ​ത്മ​പ്ര​ഭ വീ​ട്ടി​ൽ ച​ന്തു എ​ന്ന് വി​ളി​ക്കു​ന്ന പ്ര​ഭ​ജി​ത്ത് (27) ആ​ണ് 64 നൈ​ട്രോ സ​ൽ​ഫാ​ൻ ഗു​ളി​ക​ക​ളു​മാ​യി അ​രൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​ന്നു രാ​വി​ലെ എട്ടിന് ​അ​രൂ​ർ പ​മ്പി​ൽ നി​ന്നും സ്റ്റേ​ഷ​നി​ലേ​ക്ക് ഒ​രു കോ​ൾ വ​രു​ക​യും ഒ​രാ​ൾ പ​മ്പി​ലെ ബാ​ത്‌​റൂ​മി​ൽ ക​യ​റി​യി​ട്ട് ഇ​റ​ങ്ങു​ന്നി​ല്ല എ​ന്നു പ​റ​യു​ക​യും അ​രൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെത്തി ബാ​ത്റൂം തു​റ​ന്ന​പ്പോ​ൾ ച​ന്തു ഇ​റ​ങ്ങി​യോ​ടു​ക​യും തു​ട​ർ​ന്ന് പോ​ലീ​സ് ഒ​രു കി​ലോ​മീ​റ്റ​റോ​ളം പി​ന്തു​ട​ർ​ന്ന് ഓ​ടി ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ദേ​ഹ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ ഇ​യാ​ളു​ടെ ബാ​ഗി​ൽനി​ന്നു ഗു​ളി​ക​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. പ്ര​ഭ​ജി​ത്ത് അ​രൂ​ർ, പൂ​ച്ചാ​ക്ക​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ വ​ധ​ശ്ര​മം, മ​യ​ക്കു മ​രു​ന്ന് ക​ച്ച​വ​ടം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. ഇ​യാ​ൾ കാ​പ്പ പ്ര​കാ​ര​മു​ള്ള ത​ട​വി​നുശേ​ഷം ഒ​രുമാ​സം മു​ൻ​പാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽനി​ന്നു കി​ട്ടി​യ ല​ഹ​രിമ​രു​ന്നി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി എ​സ്ഐ ​അ​ബീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചു.

District News

നാ​ല​ര​പ്പ​വ​ന്‍റെ ആ​ഭ​ര​ണം ക​വ​ര്‍​ന്ന​ യുവാവ് പി​ടി​യി​ല്‍

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ജീ​വ​ന​ക്കാ​രി​യു​ടെ നാ​ല​ര​പ്പ​വ​ന്‍ തൂ​ക്കം വ​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണം ക​വ​ര്‍​ന്നു ര​ക്ഷ​പ്പെ​ട്ട​യാ​ളെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് സി​ഐ ബി.​എം. ഷാ​ഫി​യും സം​ഘ​വും പി​ടി​കൂ​ടി. പാ​ല​ക്കാ​ട് ആ​ല​ത്തൂ​ര്‍ പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി ന​ടു​വ​ത്ത​പ്പാ​റ ആ​റാം​കോ​ട് ഹൗ​സി​ല്‍ മ​നീ​ഷ് (33) ആ​ണ് പി​ടി​യി​ലാ​യ​ത്.

ചെ​റു​വ​യ്ക്ക​ല്‍ ആ​ക്കു​ളം മ​ഠ​ത്തു​വി​ള ലെ​യി​ന്‍ എ​സ്എ​ന്‍​ആ​ര്‍​ആ​ര്‍​എ 110-ബി ​ശി​വോ​ദ​യ​ത്തി​ല്‍ ച​ന്ദ്ര​വ​തി​യു​ടെ മ​ക​ള്‍ സി. ​നി​ഷാ​റാ​ണി (44) യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​മാ​ണ് ന​ഷ്ട​മാ​യ​ത്. 29നു ​ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നോ​ടു​കൂ​ടി​യാ​ണു കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം. നി​ഷാ​റാ​ണി ജോ​ലി​ചെ​യ്തു​വ​രു​ന്ന​ത് ഉ​ള്ളൂ​ര്‍ ജം​ഗ്ഷ​നു സ​മീ​പം കോ​ട്ട​യ്ക്ക​ല്‍ ആ​ര്യ​വൈ​ദ്യ​ശാ​ല​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മെ​ഡി​ക്ക​ല്‍ ഷോ​പ്പി​ലാ​ണ്. ഇ​വി​ട​ത്തെ സെ​യി​ല്‍​സ് കൗ​ണ്ട​റി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന നി​ഷാ​റാ​ണി​യു​ടെ സ​മീ​പ​മെ​ത്തി​യ പ്ര​തി കൗ​ണ്ട​റി​നു​ള്ളി​ലേ​ക്കു കൈ ​ക​ട​ത്തി നി​ഷാ​റാ​ണി​യു​ടെ ക​ഴു​ത്തി​ല്‍​ക്കി​ട​ന്ന താ​ലി ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്വ​ര്‍​ണാ​ഭ​ര​ണം പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പൂ​ക്കു​ല ക​ണ്ണി ഫാ​ഷ​നി​ലു​ള്ള സ്വ​ര്‍​ണ​മാ​ല​യാ​യി​രു​ന്ന​തി​നാ​ല്‍ മാ​ല വ​ലി​ച്ചു​പൊ​ട്ടി​ച്ച​തി​ലൂ​ടെ നി​ഷ​യു​ടെ ക​ഴു​ത്തി​ന് ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റു. മാ​ല​യ്ക്ക് 2.50 ല​ക്ഷം രൂ​പ വി​ല​വ​രു​മെ​ന്ന് ഇ​വ​ര്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. മോ​ഷ​ണ​ത്തി​നു​ശേ​ഷം സ്ഥ​ല​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ട്ട മ​നീ​ഷി​നെ മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ക​ട​യി​ലു​ണ്ടാ​യി​രു​ന്ന സി​സി‌​ടി​വി​യി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളും ട്രാ​ഫി​ക് കാ​മ​റാ​ദൃ​ശ്യ​ങ്ങ​ളും പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നു സ​ഹാ​യ​ക​മാ​യി. മോ​ഷ​ണ​മു​ത​ല്‍ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ച​താ​യി മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് പ​റ​ഞ്ഞു.


മെ​ഡി​ക്ക​ല്‍​കോ​ള​ജ് പ​രി​സ​ര​ത്ത് ക​റ​ങ്ങി​ന​ട​ക്കു​ന്ന പ്ര​തി​ക്കെ​തി​രേ വേ​റെ​യും കേ​സു​ക​ള്‍ ഉ​ണ്ടോ​യെ​ന്ന കാ​ര്യം അ​ന്വേ​ഷി​ച്ചു​വ​രു​ന്നു​ണ്ട്. അ​റ​സ്റ്റി​ലാ​യ മ​നീ​ഷി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

District News

14 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ: സു​ഹൃ​ത്ത് ഓ​ടി ര​ക്ഷ​പ്പെ​ട്ടു

മ​ല​യി​ൻ​കീ​ഴ്: 14 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പേ​യാ​ട് പ​ള്ളി​മു​ക്ക് ക​ല്ല​റ​ത്ത​ല​യ്ക്ക​ൽവി​വേ​ക് മോ​ഹ​ന്‍റെ (മി​ട്ടു - 30) വീ​ട്ടി​ൽ നി​ന്നാ​ണു പ​തി​നാ​ല് കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സി​ന്‍റെ റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള വി​ള​പ്പി​ൽ​ശാ​ല ചീ​ല​പ്പാ​റ വി​ഷ്ണു ഭ​വ​നി​ൽ വി​വേ​കി(28)​നെ പി​ടി​കൂ​ടി​യ​ത്.

റൂ​റ​ൽ ഡാ​ൻ​സാ​ഫ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ബാ​ഗു​ക​ളി​ൽ പ്ര​ത്യേ​ക പാ​ക്ക​റ്റു​ക​ളാ​യി​ട്ടാ​ണു ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​പ്പോ​ൾ വീ​ട്ടു​ട​മ​യും മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​ൻ റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളു​മാ​യ വി​വേ​ക് മോ​ഹ​ൻ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ആ​ൾ​താ​മ​സ​മി​ല്ലാ​തി​രു​ന്ന വീ​ട്ടി​ലാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. വി​വേ​ക് മോ​ഹ​ൻ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം തി​രു​വ​ന​ന്ത​പു​രം ബേ​ക്ക​റി ജം​ഗ്ഷ​നി​ലു​ള്ള വാ​ട​ക​വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. മ​ല​യി​ൻ​കീ​ഴ്, വി​ള​പ്പി​ൽ​ശാ​ല, പൂ​ന്തു​റ, ക​ര​മ​ന എ​ന്നി സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​വ​ർ​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

Kerala

സ്കൂ​ൾ​വി​ട്ട് വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: സ്കൂ​ൾ​വി​ട്ട് വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം പു​ൽ​പ്പ​റ്റ ഒ​ള​മ​തി​ൽ സ്വ​ദേ​ശി അ​ബ്ദു​ൾ ഗ​ഫൂ​റാ​ണ് ഒ​ള​വ​ണ്ണ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ൾ​വി​ട്ട് വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ ബ​സ് കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി. ബൈ​ക്കി​ലെ​ത്തി​യ ഇ​യാ​ൾ കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ സു​ഹൃ​ത്താ​ണെ​ന്നും കു​ട്ടി​യു​ടെ വീ​ടി​ന് അ​ടു​ത്താ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് ബൈ​ക്കി​ൽ ക​യ​റ്റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മു​ന്നോ​ട്ട് പോ​യി ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു​വ​ച്ച് കു​ട്ടി​ക്ക് നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൈ​ക്കി​ൽ നി​ന്നും ചാ​ടി​യാ​ണ് കു​ട്ടി ര​ക്ഷ​പ്പെ​ട്ട​ത്. കു​ട്ടി​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യ​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ വീ​ട്ടു​കാ​ർ ഇ​ക്കാ​ര്യം പോ​ലീ​സി​നെ അ​റി​യി​ച്ചി​ല്ല. അ​യ​ൽ​വാ​സി​ക​ളാ​ണ് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്. മൊ​ഴി​യെ​ടു​ത്ത് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി അ​ബ്ദു​ൾ ഗ​ഫൂ​റാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. ഇ​യാ​ളെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

District News

മു​ക്കു​പ​ണ്ടം പ​ണ​യംവച്ച് ത​ട്ടി​പ്പ്; യുവാക്കൾ പി​ടി​യി​ൽ

ചെ​ങ്ങ​ന്നൂ​ർ: സ്വ​ർ​ണ​മെ​ന്ന വ്യാ​ജേ​ന മു​ക്കു​പ​ണ്ടം പ​ണ​യം വച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത സം​ഘ​ത്തെ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. തി​രു​വ​ല്ല സ്വ​ദേ​ശി സ്റ്റോ​യി വ​ർ​ഗീ​സ് (30), വൈ​ക്കം ത​ല​യാ​ഴം സ്വ​ദേ​ശി എം.​എ​സ്. ബി​ജു (45) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചെ​ങ്ങ​ന്നൂ​ർ കൊ​ഴു​വ​ല്ലൂ​രി​ലെ ആ​ർ.​പി ഫി​നാ​ൻ​സ് ഉ​ട​മ രാ​ജ​ൻ​പി​ള്ള ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.


ക​ഴി​ഞ്ഞദി​വ​സ​ങ്ങ​ളി​ലാ​യി 18 ഗ്രാം, 16 ​ഗ്രാം എ​ന്നി​ങ്ങ​നെ തൂ​ക്കം വ​രു​ന്ന ര​ണ്ടു മാ​ല​ക​ളാ​ണ് പ്ര​തി​ക​ൾ സ്ഥാ​പ​ന​ത്തി​ൽ പ​ണ​യം വ​ച്ച​ത്. സ്വ​ർ​ണ​മാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ക്കാ​ൻ 916 എ​ന്ന് വ്യാ​ജ​മാ​യി പ​തി​പ്പി​ച്ച മാ​ല​ക​ളാ​ണ് ത​ട്ടി​പ്പി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. ഇ​തു​വ​ഴി 2,60,000 രൂ​പ പ്ര​തി​ക​ൾ കൈ​ക്ക​ലാ​ക്കു​ക​യും പി​ന്നീ​ട് ഈ ​തു​ക ഇ​രു​വ​രും ചേ​ർ​ന്ന് വീ​തം വയ്ക്കു​ക​യും ചെ​യ്തു. പ​ണ​യം വച്ച മാ​ല​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് ഉ​ട​മ തി​രി​ച്ച​റി​ഞ്ഞ​ത്.


പ​രാ​തി ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ ഊ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. ഒ​ന്നാം പ്ര​തി സ്റ്റോ​യി വ​ർ​ഗീ​സി​നെ ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തുനി​ന്നും ര​ണ്ടാം പ്ര​തി ബി​ജു​വി​നെ ഓ​ച്ചി​റ​യി​ൽനി​ന്നു​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.


പി​ടി​യി​ലാ​യ ര​ണ്ടു​പേ​രും സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ മു​ൻ​പും ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​രാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഒ​ന്നാം പ്ര​തി സ്റ്റോ​യി വ​ർ​ഗീ​സി​നെ​തി​രേ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഒ​ട്ടേ​റെ കേ​സു​ക​ളു​ണ്ട്. ര​ണ്ടാം പ്ര​തി ബി​ജു​വും മു​ൻ​പ് മു​ക്കു​പ​ണ്ടം പ​ണ​യം​വച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.


ഇ​രു​വ​രും മു​ൻ​പ് ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​വ​രു​മാ​ണ്. ചെ​ങ്ങ​ന്നൂ​ർ സി​ഐ എ.​സി. വി​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

എ​ട്ടു​കോ​ടി​യു​ടെ സ്വ​ർ​ണ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

പാ​ല​ക്കാ​ട്: രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തു​ക​യാ​യി​രു​ന്ന എ​ട്ടു​കോ​ടി​യോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ. മും​ബൈ സ്വ​ദേ​ശി​ക​ളാ​യ സം​കി​ത്ത് അ​ജ​യ് ജ​യി​ൻ (28), ഹി​ദേ​ശ് ശി​വ​രാം സേ​ല​ങ്കി (23) എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്.

വാ​ള​യാ​ർ എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​ൽ ന​ട​ന്ന വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 8.696 കി​ലോ സ്വ​ർ​ണ​വു​മാ​യി പ്രതികൾ പിടിയിലായത്. കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്ന് കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്കു​ള്ള ബ​സി​ലെ യാ​ത്ര​ക്കാ​രാ​യി​രു​ന്നു ഇ​രു​വ​രും.

തൃ​ശൂ​രി​ലെ ഒ​രു ജ്വ​ല്ല​റി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു സ്വ​ർ​ണ​മെ​ന്നാ​ണ് ഇ​വ​ർ മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​ഭ​ര​ണ​ങ്ങ​ളാ​ക്കി​യ സ്വ​ർ​ണം മും​ബൈ​യി​ൽ​നി​ന്നാ​ണ് കൊ​ണ്ടു​വ​ന്ന​ത്. മേ​ൽ​ന​ട​പ​ടി​ക​ൾ​ക്കാ​യി വാ​ള​യാ​ർ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് സ്റ്റേ​റ്റ് ജി​എ​സ്ടി വ​കു​പ്പി​നു കൈ​മാ​റി.

Kerala

ഷെ​യ​ർ ട്രേ​ഡിം​ഗി​ന്‍റെ പേ​രി​ൽ 49.64 ല​ക്ഷം ത​ട്ടി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ഓ​​​ണ്‍​ലൈ​​​ൻ ഷെ​​​യ​​​ർ ട്രേ​​​ഡിം​​​ഗി​​​ന്‍റെ പേ​​​രി​​​ൽ 49,64,430 രൂ​​​പ​​​യു​​​ടെ ത​​​ട്ടി​​​പ്പു​​​ന​​​ട​​​ത്തി​​​യ കേ​​​സി​​​ലെ പ്ര​​​തി അ​​​റ​​​സ്റ്റി​​​ൽ. ത​​​മി​​​ഴ്നാ​​​ട് കാ​​​ഞ്ചീ​​​പു​​​രം ഷോ​​​ലിം​​​ഗ​​​നെ​​​ല്ലൂ​​​ർ സ്വ​​​ദേ​​​ശി ന​​​വീ​​​ൻ​​​കു​​​മാ​​​ർ(24) ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

ക​​​ടു​​​പ്പ​​​ശേ​​​രി പേ​​​ങ്ങി​​​പ്പ​​​റ​​​ന്പി​​​ൽ പി.​​​കെ. അ​​​ല​​​ക്സി​​​ൽ​​​നി​​​ന്ന് (46) ഷെ​​​യ​​​ർ ട്രേ​​​ഡിം​​​ഗ് ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി 49,64,430 രൂ​​​പ പ്ര​​​തി​​​ക​​​ളു​​​ടെ വി​​​വി​​​ധ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്ക് അ​​​യ​​​പ്പി​​​ച്ച് ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

ത​​​ട്ടി​​​പ്പു​​​ന​​​ട​​​ത്തി​​​യ പ​​​ണ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട എ​​​ട്ടു ല​​​ക്ഷം രൂ​​​പ ന​​​വീ​​​ൻ​​​കു​​​മാ​​​റി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ൽ എ​​​ത്തി​​​യ​​​താ​​​യി ക​​​ണ്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.
ന​​​വീ​​​ൻ​​​കു​​​മാ​​​ർ ഈ ​​​ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടും ഇ​​​തി​​​ൽ ബ​​​ന്ധി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന മൊ​​​ബൈ​​​ൽ ന​​​ന്പ​​​റും കേ​​​സി​​​ലെ പ്ര​​​ധാ​​​ന പ്ര​​​തി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കി​​​യ​​​താ​​​യും അ​​​തി​​​നു ക​​​മ്മീ​​​ഷ​​​ൻ കൈ​​​പ്പ​​​റ്റി​​​യ​​​താ​​​യും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി.

ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ച് ത​​​ട്ടി​​​പ്പു​​​ന​​​ട​​​ത്തി​​​യ കു​​​റ്റ​​​ത്തി​​​ന് മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ അ​​​രീ​​​ക്കോ​​​ട്, താ​​​നൂ​​​ർ, ആ​​​ല​​​പ്പു​​​ഴ, കോ​​​ഴി​​​ക്കോ​​​ട് റൂ​​​റ​​​ൽ, കോ​​​യ​​​ന്പ​​​ത്തൂ​​​ർ കി​​​ണ്ണ​​​ത്തു​​​ക​​​ട​​​വ്, നാ​​​മ​​​ക്ക​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി ന​​​വീ​​​ൻ​​​കു​​​മാ​​​റി​​​നെ​​​തി​​​രേ ആ​​​റു കേ​​​സു​​​ക​​​ളു​​​ണ്ട്.


തൃ​​​ശൂ​​​ർ റൂ​​​റ​​​ൽ സൈ​​​ബ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ എ​​​സ്എ​​​ച്ച്ഒ പി.​​​എ​​​സ്. സു​​​ജി​​​ത്ത്, ജി​​​എ​​​സ്ഐ​​​മാ​​​രാ​​​യ ടി.​​​എ​​​ൻ. അ​​​ശോ​​​ക​​​ൻ, ഗ്ലാ​​​ഡി​​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ലു​​​ള്ള​​​ത്.

Kerala

കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നും എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

 

 

കൊ​ല്ലം: കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നും എം​ഡി​എം​എ​യു​മാ​യി യു​വാ​വ് ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ൽ. നെ​ടു​മ്പ​ന സ്വ​ദേ​ശി ഹു​സൈ​ൻ (25) ആ​ണ് പി​ടി​യി​ലാ​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ നി​ന്നും കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​താ​യി​രു​ന്നു ഹു​സൈ​ൻ. പ​രി​ശോ​ധ​നാ സം​ഘ​ത്തെ ക​ണ്ട് ക​ട​ക്കാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പോ​ക്ക​റ്റി​ൽ നി​ന്നും എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്.

20 ഗ്രാം ​എം​ഡി​എം​എ​യാ​ണ് പ്ര​തി​യി​ൽ നി​ന്ന് ഡാ​ൻ​സ് ടീം ​ക​ണ്ടെ​ടു​ത്ത​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് എം​ഡി​എം​എ എ​ത്തി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം.

Kerala

കൊ​ണ്ടോ​ട്ടി​യി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ൽ

 മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി പാ​ല​ക്ക​പ​റ​മ്പി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ൽ. 132 ഗ്രാം ​മെ​ത്താം​ഫി​റ്റാ​മി​നു​മാ​യി മൂ​ന്നി​യൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ഹ​ലാ​ണ് പി​ടി​യി​ലാ​യ​ത്.

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച് കാ​റും മ​യ​ക്കു​മ​രു​ന്ന് വി​റ്റ 27,000 രൂ​പ​യും ഇ​യാ​ളി​ൽ നി​ന്നും എ​ക്സൈ​സ് ക​ണ്ടെ​ടു​ത്തു.

എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സ്‌​ക്വാ​ഡും മ​ഞ്ചേ​രി എ​ക്സൈ​സ് സ​ർ​ക്കി​ൾ പാ​ർ​ട്ടി​യും മ​ല​പ്പു​റം ഇ​ന്‍റ​ലി​ജ​ൻ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​ഹ​മ്മ​ദ് സ​ഹ​ൽ പി​ടി​യി​ലാ​യ​ത്.

Latest News

Up